കൊച്ചി : കുക്കു പരമേശ്വരന് എ.എം.എം.എ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു. ഹേമ കമ്മിറ്റിക്ക് മുൻപ് അമ്മയിലെ വനിതാ അംഗങ്ങൾ ഒരുമിച്ചു ചേർന്നിരുന്നു.
അമ്മയിലെ സ്ത്രീകൾ വെളിപ്പെടുത്തിയ ദുരനുഭവങ്ങൾ എല്ലാം ഇവർ ഒരു ക്യാമറയിൽ പകർത്തി. യോഗത്തിന് ശേഷം ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്ന് വെളുപ്പെടുത്തലിന്റെ മെമ്മറി കാർഡ് സൂക്ഷിച്ചിരിക്കുന്നത്.
പക്ഷെ ഇപ്പോൾ ഈ മെമ്മറി കാര്‍ഡ് ഇവരുടെ കൈവശമില്ലെന്നാണ് പറയുന്നത്. അതിനാൽ കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു ആവശ്യപ്പെട്ടു.
അതേ സമയം, അമ്മ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനും പിന്‍വലിക്കാനുമുള്ള അവസാന ദിവസം ഇന്നലെ ആയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരനെ കൂടാതെ രവീന്ദ്രന്‍ ആണ് മത്സരിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്.