അമിത് ഷായുടെ കേരള സന്ദർശനം ; മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ |Police suspended

കെ എപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
police kerala
Published on

കൊച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെ എപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

സുരേഷിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെയാണ് ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com