എറണാകുളം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥൻ മദ്യപിച്ചതായി സംശയം. കെ എ പി ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയിൽ നിന്നും മാറ്റി. (Amit Shah's safety officer is suspected to be drunk)
കൊച്ചി പോലീസ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയത്.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളുമെന്നാണ് പോലീസ് അറിയിച്ചത്.