

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നഗര സന്ദർശനത്തോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി സമയം ക്രമീകരിക്കണമെന്ന് സിറ്റി പോലീസ് അറിയിച്ചു.
പാർക്കിംഗ് നിരോധനമുള്ള സമയവും റോഡുകളും:
1. ശനിയാഴ്ച (രാത്രി 7:00 മുതൽ 11:30 വരെ): ഡൊമസ്റ്റിക് എയർപോർട്ട് - ശംഖുംമുഖം - ആൾസെയിന്റ്സ് - ചാക്ക - പേട്ട - പള്ളിമുക്ക് - പാറ്റൂർ - ജനറൽ ആശുപത്രി - ആശാൻ സ്‌ക്വയർ - പഞ്ചാപുര - ബേക്കറി ഫ്ലൈഓവർ - പനവിള - കലാഭവൻ മണി റോഡ് - വിമൻസ് കോളേജ് - ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
2. ഞായറാഴ്ച (രാവിലെ 7:00 മുതൽ വൈകുന്നേരം 6:00 വരെ):
വിമൻസ് കോളേജ് - തൈക്കാട് - തമ്പാനൂർ ഫ്ലൈഓവർ - ചൂരക്കാട്ടുപാളയം - പവർഹൗസ് റോഡ് - തകരപ്പറമ്പ് ഫ്ലൈഓവർ - ശ്രീകണ്ഠേശ്വരം പാർക്ക് - എസ്പി ഫോർട്ട് - മിത്രാനന്ദപുരം - വാഴപ്പള്ളി റോഡ്.
അരിസ്റ്റോ ജങ്ഷൻ - മാരാർജി ഭവൻ റോഡ്, നോർക്കാ ജങ്ഷൻ - സംഗീത കോളേജ് റോഡ്.
വിമൻസ് കോളേജ് - വഴുതക്കാട് - പിഎച്ച്ക്യൂ - ആൽത്തറ ജങ്ഷൻ - വെള്ളയമ്പലം - ടിടിസി - ഗോൾഫ് ലിങ്ക്സ് - ഉദയ പാലസ് റോഡ്.
തമ്പാനൂർ ഫ്ലൈഓവർ - പൊന്നറ പാർക്ക് - അരിസ്റ്റോ ജങ്ഷൻ - മോഡൽ സ്കൂൾ ജങ്ഷൻ - പനവിള - ബേക്കറി ഫ്ലൈഓവർ മുതൽ വിമാനത്താവളം വരെയുള്ള പ്രധാന പാതകൾ.
ശ്രദ്ധിക്കുക: നിയന്ത്രണമുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. വിവരങ്ങൾക്കും സഹായത്തിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
0471 2558731
9497930055