Amit Shah : അമിത് ഷാ ഇന്ന് കൊച്ചിയിൽ : BJP സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും

അമിത് ഷായുടെ സന്ദർശനത്തിൻ്റെ ലക്ഷ്യം തദ്ദേശ സ്വയമഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലാണ്. ഇതിൻ്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Amit Shah : അമിത് ഷാ ഇന്ന് കൊച്ചിയിൽ : BJP സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും
Published on

കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ. അദ്ദേഹം ബി ജെ പി സംസ്ഥാന നേതൃയോഗം ഉദ്‌ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഇതിന് അധ്യക്ഷത വഹിക്കുന്നത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ്. (Amit Shah in Kochi today)

അമിത് ഷായുടെ സന്ദർശനത്തിൻ്റെ ലക്ഷ്യം തദ്ദേശ സ്വയമഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലാണ്. ഇതിൻ്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, പാലാരിവട്ടം ,എൻഎച്ച് 544 ൽഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com