Amit Shah : 'BJPക്ക് വികസന അജണ്ട മാത്രമേയുള്ളൂ, 2026ൽ കേരളത്തിൽ അധികാരത്തിൽ എത്തും': അമിത് ഷാ കേരളത്തിൽ

ബി ജെ പി ഇരട്ട വോട്ട് ചേർക്കാറില്ല എന്നും സി പി എം ആണ് അങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞ എം ടി രമേശ്, 6 മാസം ഒരു സ്ഥലത്ത് താമസിച്ചാൽ വോട്ട് ചേർക്കുന്നതിന് തടസമില്ല എന്നും ചൂണ്ടിക്കാട്ടി.
Amit Shah : 'BJPക്ക് വികസന അജണ്ട മാത്രമേയുള്ളൂ, 2026ൽ കേരളത്തിൽ അധികാരത്തിൽ എത്തും': അമിത് ഷാ കേരളത്തിൽ
Published on

എറണാകുളം : 2026ൽ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് ബി ജെ പി. അമിത് ഷായുടെ സാന്നിധ്യത്തിൽ എറണാകുളത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിൻ്റെ പ്രതികരണം. (Amit Shah in Kerala)

ബി ജെ പിക്ക് വികസന അജണ്ട മാത്രമേയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. അജണ്ട പറഞ്ഞാണ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി ഇരട്ട വോട്ട് ചേർക്കാറില്ല എന്നും സി പി എം ആണ് അങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞ എം ടി രമേശ്, 6 മാസം ഒരു സ്ഥലത്ത് താമസിച്ചാൽ വോട്ട് ചേർക്കുന്നതിന് തടസമില്ല എന്നും ചൂണ്ടിക്കാട്ടി.

അമിത് ഷാ നേതൃയോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയാണ് വികസന അജണ്ട മുന്നോട്ട് വയ്ക്കുന്നത്. ഇത് മുൻനിർത്തിയാണ് പ്രചാരണം. 26 മുതൽ അടുത്ത മാസം വരെ ശില്പശാലകൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com