കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശിയായ അറുപത്തിരണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞദിവസം പാലക്കാട് കൊടുമ്പ് സ്വദേശിയായ അറുപത്തിരണ്ടുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് രോഗലക്ഷണങ്ങളോട് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഇക്കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തും രണ്ടാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.