അമീബിക് മസ്‌തിഷ്‌ക്കജ്വര ബാധ: രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ "റിസ്ക് എടുക്കരുതെന്ന്" കോൺഗ്രസ് എംപി ശശി തരൂർ | Amebic encephalitis

ജലാശയങ്ങളിൽ നീന്തുന്നതിലൂടെ ധാരാളം ആളുകൾക്ക് ഈ മാരകമായ വൈറസ് പിടിപെട്ടിട്ടുണ്ടെന്നും മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തുന്നതുവരെ ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
 Amebic encephalitis
Published on

തിരുവനതപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന അമീബിക് മസ്‌തിഷ്‌ക്കജ്വര ബാധയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ(Amebic encephalitis). ജലാശയങ്ങളിൽ നീന്തുന്നതിലൂടെ ധാരാളം ആളുകൾക്ക് ഈ മാരകമായ വൈറസ് പിടിപെട്ടിട്ടുണ്ടെന്നും മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തുന്നതുവരെ ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല; രോഗം പടരുന്ന സാഹചര്യത്തിൽ റിസ്ക്ക് എടുക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം കേരളത്തിൽ ഈ വർഷം ഏകദേശം 69 പ്രൈമറി അമീബിക് മസ്‌തിഷ്‌ക്കജ്വര ബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 19 പേർ മരണമടയുകയും ചെയ്തു. സംസ്ഥാനത്ത് രോഗബാധയെ തുടന്ന് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com