അമീബിക് മസ്തിഷ്‌ക ജ്വരം: ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗനിർദേശം വേണം; മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് | Amebic encephalitis

അമീബിക് മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കേണ്ടത് സര്‍ക്കാറിന്‍റെ കൂടി ബാധ്യതയാണ്
water cannon
Published on

കൊച്ചി: പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗനിർദേശം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിലാണ് പരാതി. ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് ഉറപ്പ് വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സൽമാനാണ് പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

"സമരങ്ങളിലെല്ലാം പ്രയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിന് മഞ്ഞയോ മണ്ണിന്‍റേയോ നിറമാണ്. ഇത് ഏതെങ്കിലും കുളത്തില്‍ നിന്നോ മറ്റ് ജലാശയങ്ങളില്‍ നിന്നോ എടുക്കുന്നതായിരിക്കും. അമീബിക് മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കേണ്ടത് സര്‍ക്കാറിന്‍റെ കൂടി ബാധ്യതയാണ്." - പരാതിയില്‍ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com