
കണ്ണൂർ: ഉരുവച്ചാലിൽ നിന്നും ഹൃദയാഘാതം വന്ന രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽ പെട്ടു( Ambulance accident ). അപകടത്തിൽ രോഗി ഉൾപ്പടെ 4 പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ പെരളശ്ശേരിയിലാണ് സംഭവം നടന്നത്. ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് മറിയുകയായിരുന്നു.
അതേസമയം, അപകടത്തിൽപെട്ട രോഗിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.