രോഗിയുമായി പോയ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം |accident death

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ അപകടം ഉണ്ടായത്.
accident death
Published on

തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിൻ്റെയും സജ്നയുടേയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്. തിരുവല്ല കുരിശുകവലയിലെ ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു.

പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസുമായാണ് കൂട്ടി ഇടിച്ചത്.ഷിഫാന്റെ തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com