കണ്ണൂർ : രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കണ്ണൂരിലാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉരുവച്ചാലിൽ നിന്നും രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. (Ambulance accident in Kannur)
ബൈക്കിൽ ഇടിക്കാതിരിക്കാനയി വെട്ടിച്ചു മാറ്റിയപ്പോഴാണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാലു പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇക്കൂട്ടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. റോഡിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ആംബുലൻസ് ഇടിച്ചിരുന്നു.