Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKeralaകടലിൽ കാണാതായ ആറാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി; അമ്പലപ്പുഴയിൽ കണ്ണീരോർമ്മയായി അഭിഷേക്

കടലിൽ കാണാതായ ആറാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി; അമ്പലപ്പുഴയിൽ കണ്ണീരോർമ്മയായി അഭിഷേക്

🎙️ Latest Podcast

അമ്പലപ്പുഴ: കടൽതീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി (Ambalapuzha Student Drowning). അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി – മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിന്റെ (11) മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ടോടെ പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടൽത്തീരത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്.

വൈകിട്ട് ഏറെ വൈകിയും അഭിഷേക് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കടൽഭിത്തിക്ക് മുകളിൽ കുട്ടിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ കുട്ടി കടലിൽപ്പെട്ടതാകാമെന്ന സംശയത്തിൽ അമ്പലപ്പുഴ പോലീസും തോട്ടപ്പള്ളി തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് കടൽത്തീരത്ത് മൃതദേഹം അടിഞ്ഞത്. കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിഷേക്. അക്ഷര, അർപ്പണ എന്നിവർ സഹോദരങ്ങളാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.