തിരുവനന്തപുരം: കീസ്റ്റോണ്‍ സ്ട്രാറ്റജി പുറത്തിറക്കിയ സാമ്പത്തിക പഠന റിപ്പോര്‍ട്ടില്‍ 2010 മുതല്‍ ഇന്ത്യയില്‍ ആമസോണ്‍ 40 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തിയതായി പറയുന്നു. ആമസോണ്‍ സംഭവ് സമ്മിറ്റിന്‍റെ ആറാം പതിപ്പിലാണ് കീസ്റ്റോണ്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2010 മുതല്‍ ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യ വികസനം എന്നി മേഖലകളിലാണ് ആമസോണ് ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തിന് സംഭാവന നല്‍കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ആമസോണിനെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായും മികച്ച തൊഴില്‍ ദാതാവായും ഇ-കൊമേഴ്സ് കയറ്റുമതി ദാതാവായും ചൂണ്ടിക്കാട്ടുന്നു. (Amazon)
ഗതാഗത ശൃംഖലകള്‍, ഡാറ്റാ സെന്‍ററുകള്‍, ഡിജിറ്റല്‍ പേയ്മെന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍, സാങ്കേതിക വികസനം എന്നിവയുള്‍പ്പെടെയുള്ള ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആമസോണ്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ആമസോണ്‍ 12 ദശലക്ഷത്തിലധികം ചെറുകിട വ്യവസായങ്ങളെ ഡിജിറ്റൈസ് ചെയ്യുകയും 20 ബില്യണ്‍ ഡോളറിന്‍റെ സഞ്ചിത ഇ-കൊമേഴ്സ് കയറ്റുമതി സാധ്യമാക്കുകയും ചെയ്തു. 2024ല്‍ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ ഏകദേശം 2.8 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
څആത്മനിര്‍ഭര്‍, വികസിത് ഭാരത് ആശയങ്ങളുമായി യോജിച്ചുകൊണ്ട് കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ എമേര്‍ജിങ് മാര്‍ക്കറ്റ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അമിത് അഗര്‍വാള്‍ പറഞ്ഞു.
2030 ഓടെ 35 ബില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപം നടത്തുന്നതിലൂടെ, രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും നവീകരണത്തെ പിന്തുണയ്ക്കാനും ആമസോണ്‍ ലക്ഷ്യമിടുന്നു. 2030 ആകുമ്പോഴേക്കും 38 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
2030-ഓടുകൂടി ഇന്ത്യയില്‍ നിന്ന് 80 ബില്യണ്‍ ഡോളറിന്‍റെ സഞ്ചിത ഇ-കൊമേഴ്സ് കയറ്റുമതി സാധ്യമാക്കുക എന്നതാണ് കമ്പനി ലക്ഷ്യമാക്കുന്നത്. ഡിജിറ്റല്‍ സംരംഭകരെ നിര്‍മ്മാതാക്കളുമായി ബന്ധിപ്പിക്കുന്നതിനും നിര്‍മ്മാതാക്കളെ ആഗോള വില്പ്പനക്കാരാക്കുന്നതിനും രൂപകല്പ്പന ചെയ്തിരിക്കുന്ന 'ആക്സിലറേറ്റ് എക്സ്പോര്‍ട്ട്സ്' എന്ന നിര്‍മ്മാണ കേന്ദ്രീകൃത സംരംഭത്തിന് ആമസോണ്‍ തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള 10-ലധികം നിര്‍മ്മാണ ക്ലസ്റ്ററുകളില്‍ ആമസോണ്‍ ഓണ്‍-ഗ്രൗണ്ട് ഓണ്‍ബോര്‍ഡിങ് ഡ്രൈവുകള്‍ സംഘടിപ്പിക്കും.
ആമസോണിന്‍റെ സമഗ്രമായ എഐ പ്രതിബദ്ധത ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാനും സര്‍ക്കാരിന്‍റെ എഐ ഫോര്‍ ഓള്‍ എന്ന കാഴ്ചപ്പാടിനെ
പിന്തുണയ്ക്കുകയും ചെയ്യും. 40 ലക്ഷം കുട്ടികള്‍ക്ക് എഐ വിദ്യാഭ്യാസവും തൊഴിലന്വേഷണ അവസരങ്ങളും ഒരുക്കി അവരെ ശാക്തീകരിക്കുകയും ചെയ്യും.