Amazon Prime Day Sale; ആമസോണ്‍ പ്രൈം ഡേ സെയില്‍: ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

Amazon Prime Day Sal
Published on

കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ ആമസോണില്‍ നടക്കുന്ന പ്രൈ ഡേ സെയിലിനു മുന്നോടിയായി ആമസോണ്‍ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുകയും ആമസോണിലൂടെ മികച്ച വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.

തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഇന്ത്യയില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ ചെറുകിട- ഇടത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനും ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കാനും അവസരമൊരുക്കുമെന്ന് ആമസോണ്‍ ഇന്ത്യയുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു. ചെറുകിട- ഇടത്തരം വ്യാപാരങ്ങള്‍ക്ക് ഇ-കൊമേഴ്സിന്റെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ കച്ചവടം ലഭിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇത്തരം പ്രൈം ഡേ സെയിലുകളെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കടകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, വനിത സംരംഭകര്‍ തുടങ്ങി നിരവധി സാധാരണക്കാരുടെ തനതായ ഉല്‍പ്പന്നങ്ങളും ആമസോണിലുണ്ട്. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള എസ്ടിഇപി പദ്ധതിയിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബിസിനസുകളെ അംഗീകരിക്കുകയും അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നുണ്ട്. ഐഫോണ്‍ 15 സിരീസുകള്‍, വണ്‍പ്ലസ് വാച്ചുകള്‍, ഗൂഡ്ഡി ബോക്‌സുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. 10,000 രൂപയുടെ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ നേടാനും അവസരവുമുണ്ട്.

തുടര്‍ച്ചയായി ഇത് എട്ടാം വര്‍ഷമാണ് ആമസോണിന്റെ പ്രൈം ഡേ സെയിലിയില്‍ പങ്കെടുക്കുന്നതെന്ന് ഫൂലിന്റെ സ്ഥാപകനായ അങ്കിത് അഗര്‍വാള്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെ പൂക്കള്‍ പുനരുപയോഗം ചെയ്യുക എന്ന ആശയത്തില്‍ കാണ്‍പൂരില്‍ ആരംഭിച്ച സംരംഭം ഇന്ന് ദേശീയതലത്തിലുള്ള പ്രസ്ഥാനമായി വളര്‍ന്നു. ഫൂലിന്റെ വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാണ് അമസോണ്‍ നല്‍കുന്നത്. സുസ്ഥിര വളച്ചയ്ക്കും പുതിയ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും തങ്ങളുടെ 'മെയ്ഡ്-ഇന്‍-ഇന്ത്യ' ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം നേടാനും ഈ ഷോപ്പിംഗ് പരിപാടികള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമസോണില്‍ നിന്നുള്ള നൂതന വിവരങ്ങളും വളര്‍ച്ചക്ക് സഹായകമായ അറിവുകളും ലഭിക്കാനായി വില്‍പ്പനക്കാര്‍ക്ക് 'സെല്ലേഴ്‌സ് ഓഫ് ആമസോണ്‍' വാട്‌സാപ്പ് ചാനലില്‍ (https://bit.ly/sellersofamazonindia) അംഗമാകാം.

Related Stories

No stories found.
Times Kerala
timeskerala.com