
കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വിപണിയിലെ സമര്‍പ്പിത മുന്നേറ്റ പോരാട്ടത്തിലൂടെ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നു. ആരോഗ്യപ്രദമായ ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ 100 ശതമാനം സേവനയോഗ്യമായ പിന്‍ കോഡുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ഇന്ത്യയിലെ വനിത സംരംഭകരുടെ കഠിനാദ്ധ്വാനവും സര്‍ഗാത്മകതയും തിരിച്ചറിയാന്‍ ലഭിക്കുന്ന അവസരമാണ് അന്താരാഷ്ട്ര വനിത ദിനമെന്നും ബിസിനസ് വളര്‍ച്ചയ്ക്ക് ഇ-കൊമേഴ്സ് ഉപയോഗിക്കുകയും പ്രാദേശിക പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന വനിതകളുടെ ഉല്‍പ്പന്നങ്ങള്‍ മുന്നിലേക്ക് അണിനിരത്തുകയാണ് തങ്ങളെന്നും വനിതകള്‍ നയിക്കുന്ന ചെറുകിട,ഇടത്തരം ബിസിനസുകളെ ആമസോണ്‍ പിന്തുണയ്ക്കുന്നുവെന്നും ഡിജിറ്റല്‍ ടൂളുകളിലൂടെ രാജ്യം മുഴുവന്‍ എത്തിപ്പെടാന്‍ അവരെ സഹായിക്കുകയാണെന്നും വരും വര്‍ഷങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി ഇന്ത്യന്‍ സമ്പദ്രംഗത്തിന് ശക്തമായ സംഭാവന നല്‍കാന്‍ ഇവര്‍ക്ക് സാധ്യമാകട്ടെയെന്നും പ്രതീക്ഷിക്കുന്നതായി ആമസോണ്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ ഗൗരവ് ഭട്നഗര്‍ പറഞ്ഞു.
2017ല്‍ ആരംഭിച്ച ആമസോണ്‍ സഹേലി ഇന്ത്യയിലുടനീളമുള്ള വനിത സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യപരതയും പ്രവേശനക്ഷമതയും ലഭ്യമാക്കുന്നു. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ പത്ത് വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 80,000ത്തിലധികം വനിതാ കരകൗശലത്തൊഴിലാളികള്‍ ഇകൊമേഴ്സില്‍ വിജയിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് 1.6 ദശലക്ഷം സ്ത്രീകളെ സജ്ജരാക്കുന്നതിന് 60ലധികം പ്രസ്ഥാനങ്ങളുമായി പങ്കാളികളാകുന്നു.
അാമ്വീി.ശി ന്‍റെ മൊബൈല്‍ ആപ്പ്, വെബ് പതിപ്പ് എന്നിവയില്‍ മുന്‍ നിരയില്‍ ലഭ്യമാകുന്ന ചില ഉല്‍പ്പന്നങ്ങള്‍ താഴെ:
* ഗ്രാബ്സ്- അഹമ്മദാബാദ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യകരമായ ചിപ്പ്സുകള്‍: കൊഴുപ്പും കൊളസ്ട്രോളും ഇല്ലാത്ത കലോറി കുറഞ്ഞ 100 ശതമാനം പ്രകൃതിദത്തവും ആരോഗ്യകരവുമായ ചിപ്സ്. വില 349 രൂപ.
വില്‍പ്പനക്കാരെ കുറിച്ച്: പുരാതന ഭക്ഷ്യ സംരക്ഷണ വിദ്യകള്‍ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ആരോഗ്യകരമായ ലഘുഭക്ഷണം പ്രോത്സാഹിപ്പിക്കാനായാണ് ഡോ. ഡിംപിള്‍ ഗണത്ര 2018ല്‍ ഹെല്‍ത്തി ഗ്രാബ്സ് സ്ഥാപിച്ചത്. സുസ്ഥിരവും ആരോഗ്യകരവുമായ ലഘുഭക്ഷണങ്ങള്‍ നല്‍കിക്കൊണ്ടും പ്രാദേശിക ഉറവിടങ്ങളെയും സാമൂഹ്യ ക്ഷേമത്തെയും പിന്തുണയ്ച്ചുകൊണ്ടും ആമസോണിലൂടെ ഹെല്‍ത്തി ഗ്രാബ്സ് വ്യാപ്തി വിപുലീകരിച്ചു.
ഉല്‍പ്പന്നങ്ങള്‍: സോളാര്‍ ഡീഹൈഡ്രേറ്റഡ്, എയര്‍ ഫ്രൈഡ് വെജിറ്റബിള്‍ ചിപ്പ്സ്.
* ഭോപാല്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗെവാലെ കോട്ടണ്‍ ടവലുകള്‍: മൃദുവായ ശീല കൈകള്‍ ഉണക്കാനോ ബാത്ത് റൂം അലങ്കാരത്തിനോ ഉപയോഗിക്കുമ്പോഴെല്ലാം സുഖകരമായ അനുഭവം നല്‍കുന്നു. വില 472 രൂപ.
വില്‍പ്പനക്കാരെ കുറിച്ച്: അരുണാഞ്ചല്‍ പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ലഡാക്ക്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഒഡീഷ, തെലങ്കാന എന്നീ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുളള വുമണ്‍ വീവ്സ് ദ ഹാന്‍ഡ്ലൂം സ്കൂളില്‍ നിന്ന് ബിരുദം നേടിയവരുള്‍പ്പടെയുള്ള 150 യുവ നെയ്ത്തുതൊഴിലാളി സംരംഭകരുമായി കാര്‍ഗെവാലെ പ്രവര്‍ത്തിക്കുന്നു. അഭിലഷണീയരായ യുവ നെയ്ത്തു സംരംഭക സമൂഹത്തിലെ തുണിത്തരങ്ങളുടെ സ്രഷ്ടാക്കളെ ശാക്തീകരിക്കുക എന്നതാണ് അവരുടെ ദൗത്യം, അതുവഴി അവര്‍ക്ക് ശക്തമായ ബിസിനസുകള്‍ കെട്ടിപ്പടുക്കാന്‍ കഴിയും.
* മെയ്ഡ് ഇന്‍ നാഗാലാന്‍ഡിന്‍റെ നാഗാലാന്‍ഡില്‍ നിന്നുള്ള ഇമ്യൂണിറ്റി ബൂസ്റ്റര്‍: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അഞ്ച് ശക്തമായ പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് തയ്യാറാക്കിയ ശേഖരമാണ് ഇമ്മ്യൂണിറ്റി ബോക്സ്. പ്രീമിയം സെറ്റില്‍ ഇഞ്ചി, സുമാക്, മഞ്ഞള്‍, തേന്‍, നെല്ലിക്ക എന്നിവയുടെ കണ്ടെയ്നറുകള്‍ ഉള്‍പ്പെടുന്നു, അവ ഓരോന്നും അവയുടെ തനതായ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. വില 500രൂപ.
വില്‍പ്പനക്കാരെ കുറിച്ച്: നാഗാലാന്‍ഡിലെ പ്രാദേശിക സംരംഭകരെയും അവരുടെ ഉല്‍പ്പന്നങ്ങളെയും പ്രമോട്ട് ചെയ്യുന്നതിനുള്ള കേന്ദ്രീകത പ്ലാറ്റ്ഫോമാണ് മെയ്ഡ് ഇന്‍ നാഗാലാന്‍ഡ്.
ഉപഭോക്താക്കള്‍ക്ക് മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വാങ്ങാവുന്ന ചില ഉല്‍പ്പന്നങ്ങള്‍:
* സഹൃദയ ഗാരേലു ചിപ്സ്: ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണം, സസ്യാഹാരം പിന്തുടരുന്നവര്‍ക്കും ഗ്ലൂട്ടന്‍ ഇല്ലാത്ത ഭക്ഷണം ആവശ്യമുള്ളവര്‍ക്കും അനുയോജ്യമാണ്.
* ബനാറസ് കൈത്തറി സാരി: കൈകൊണ്ട് നെയ്ത ടിഷ്യു തഞ്ചോയ് സാരി ബോര്‍ഡര്‍ പോളിസ്റ്റര്‍, ഉത്സവങ്ങള്‍ക്ക് അനുയോജ്യമായ ബനാറസി സാരികള്‍. വില 1999 രൂപ.
* ജിംനാസ്റ്റിക്സ്, നൃത്തം, അക്രോബാറ്റിക്സ് അല്ലെങ്കില്‍ നീന്തല്‍ എന്നിവയ്ക്കായുള്ള ഇകന്യയുടെ പെണ്‍കുട്ടികള്‍ക്കുള്ള വസ്ത്രം (3-15 വയസ്): അനിയന്ത്രിതമായ ചലനം അനുവദിക്കുന്ന, സുഗമവും സുഖപ്രദവുമായ ഫിറ്റ് ഉറപ്പാക്കുന്ന കാര്യക്ഷമവുമായ രൂപകല്‍പ്പന. വില 1850 രൂപ.
* ഉര്‍മുള്‍ ഡെസേര്‍ട്ട് ക്രാഫ്റ്റ്സ് കരകൗശല ജിജിവിഷ വൈറ്റ് കുഷ്യന്‍ കവര്‍: രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ പ്രഗത്ഭരായ കുടിയേറ്റ വനിതാ കരകൗശല വിദഗ്ധരുടെ അതിമനോഹരമായ പുഷ്പ രൂപങ്ങളും പരമ്പരാഗത സൂഫ് എംബ്രോയ്ഡറിയും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ജിജിവിഷ ഒരു കലാസൃഷ്ടി തന്നെയാണ്. വില 1650 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക Amazon.in here