

കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകള്‍ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ സ്ഥാപനങ്ങളുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കും. (Amazon)
എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ്, റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിന്‍റെ സാമ്പത്തിക മുന്‍ഗണനകള്‍ക്കായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്തു പ്രവര്‍ത്തിച്ച് കരകൗശല വിദഗ്ദ്ധര്‍, സംരംഭകര്‍, വളര്‍ന്നു വരുന്ന ലോജിസ്റ്റിക് സംവിധാനം തുടങ്ങിയവയ്ക്ക് പിന്തുണ നല്‍കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമീര്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ ദീര്‍ഘകാല വികസനത്തിന് സംഭാവന ചെയ്യുന്ന അവസരങ്ങളാണ് ഈ സഹകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎം വിശ്വകര്‍മ പദ്ധതിക്കു പിന്തുണ നല്‍കാനായി ആമസോണ്‍ ഇന്ത്യ എംഎസ്എംഇ മന്ത്രാലയവുമായും സഹകരിക്കുന്നുണ്ട്.
അവസരങ്ങള്‍, പരിശീലനം, വിപണി എന്നിവ വിപുലമാക്കി രാജ്യത്തെ പരമ്പരാഗത കരകൗശല വിദഗ്ദ്ധരെ ശക്തരാക്കുകയാണ് പിഎം വിശ്വകര്‍മ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഎസ്എംഇ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും ഡെവലപ്മെന്‍റ് കമ്മീഷണറുമായ ഡോ. രജനീഷ് ചൂണ്ടിക്കാട്ടി. ആമസോണുമായുള്ള സഹകരണം ഇവരെ പിന്തുണക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.