
അമർനാഥ് പള്ളത്ത് ഇംഗ്ലീഷിൽ എഴുതിയ KP SUDHEERA- HEART' S IMPRINT എന്ന ജീവചരിത്ര പുസ്തകം പ്രകാശിപ്പിച്ചു. ഗോവ ഗവർണർ PS ശ്രീധരൻ പിള്ള കേരള മനുഷ്യാവകാശ കമ്മറ്റി ജുഷിഷ്യൽ അംഗമായ ബൈജുനാഥിന് നൽകി പുസ്തകം പ്രകാശനം ചെയ്തത്. കഴിഞ്ഞ ദിവസം പുതിയറ എസ്കെ സാംസ്കാരിക കേന്ദ്രത്തിൽ വെച്ചായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്നത്.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല വിസി ഡോ. എൽ സുഷമ അധ്യക്ഷയായിരുന്നു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ആയിരുന്നു മുഖ്യാതിഥിയായിരുന്നു.