കൊച്ചി : ആലുവയിൽ അമ്മ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൂഴിക്കുളം പാലത്തിനു മുകളിൽ നിന്നാണ് അമ്മ കുട്ടിയെ പുഴയിലേക്ക് എറിഞ്ഞത്. കേസിലെ ഏകപ്രതി ഇവരാണ്. (Aluva child murder case)
കുട്ടിയെ പീഡിപ്പിച്ച ബന്ധുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചു. ചെങ്ങമനാട് പൊലീസാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 101 സാക്ഷികളാണ് കേസിൽ ഉള്ളത്. 2024 മെയ് 19നായിരുന്നു സംഭവം.
കുറ്റപത്രത്തിൽ കൊലപാതകത്തിനുള്ള കാരണമായി പറയുന്നത് കുട്ടിയോട് അച്ഛന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ്. കുഞ്ഞ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയാണ്.