കൊച്ചി : റൺവേയിലെത്തിയ അലയൻസ് എയർ വിമാനം റദ്ദാക്കി. ഇതോടെ പകരം വിമാനമില്ലാതെ യാത്രക്കാർ വലഞ്ഞു. ബെംഗളൂരു-കൊച്ചി വിമാനമാണ് റദ്ദാക്കിയത്. ചില്ലിൽ പൊട്ടലുണ്ട് എന്നതാണ് കാരണം. (Alliance Air flight cancelled)
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുടുങ്ങിയിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചതെന്നാണ് ആരോപണം. ടിക്കറ്റ് തുക തിരികെ നൽകാമെന്ന് മാത്രമാണ് ഇവർ അറിയിച്ചത്.