പത്തനംതിട്ട : ഏഴു വയസുള്ള മകനെ ചികിൽസിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കാട്ടി പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. കൊടുന്തറ സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയത്. (Allegations of medical malpractice against Pathanamthitta General Hospital )
കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മനുവിന് സൈക്കിളിൽ നിന്ന് വീണു പരിക്കേറ്റതാണ്. കുട്ടിയെ കയ്യിൽ പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചുവെന്നും, ചതവ് പഴുത്ത് വ്രണമായെന്നും, കൈ മുറിച്ചുമാറ്റേണ്ട അവസ്ഥ ആണെന്നും കുടുംബം വ്യക്തമാക്കി.