

തിരുവനന്തപുരം: പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ പ്രതികരിച്ച് കെഎസ്യു നേതാവ് ഫെന്നി നൈനാൻ (Fenni Ninan). വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വസ്ത്രങ്ങൾ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്നും ഫെന്നി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്യു ഭാരവാഹിയാണ് താനെന്നും ഫെന്നി അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.