പാലക്കാട് : ഷാഫി പറമ്പിൽ എം പിക്കെതിരായി സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പ്രസ്താവനയിൽ പോലീസിൽ പരാതി നൽകി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് പരാതി നൽകിയത്. (Allegations against Shafi Parambil MP)
ജില്ലാ പോലീസ് മേധാവിക്കാണ് ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്. കേസെടുക്കണമെന്നാണ് ആവശ്യം.
പരാമർശത്തിനെതിരെ ഷാഫി പ്രതികരിച്ചതോടെ ഇ എൻ സുരേഷ് ബാബു ഷാഫിയുടെ പേര് പറഞ്ഞില്ല എന്ന് പറഞ്ഞ് മലക്കം മറിഞ്ഞിരുന്നു. നിയമപരമായി തന്നെ നീങ്ങുമെന്ന് ഷാഫി അറിയിച്ചിരുന്നു.