
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം കനക്കുന്നു(Rahul Mamkootathil). രാഹുൽ മാങ്കൂട്ടത്തിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ എം.പി പങ്കെടുത്ത പരിപാടിയിലേക്ക് മാർച്ച് നടത്തി സിപിഎം പ്രവർത്തകർ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, പ്രതിഷേധവും സംഘർഷ സാധ്യതയും മുന്നിൽ കണ്ട് പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.