വടകര: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ടി സതീശൻ അഭിപ്രായപ്പെട്ടു(V.D. Satheesan). പരാതികളിൽ വിട്ടു വീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും രാഹുലിന് പറയാനുള്ളത് കൂടി കേൾക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരള കോൺഗ്രസ് ഇത്തരം വിഷയങ്ങളിൽ വേറിട്ടുനിൽക്കുന്ന വലിയ പ്രസ്ഥാനമാണെന്ന് ജനങ്ങളെ കൊണ്ട് പറയിക്കുമെന്നും വി.ടി സതീശൻ കൂട്ടിച്ചേർത്തു. പരാതി പറയുന്ന സ്ത്രീകളുടെ വസ്ത്രധാരണം നോക്കി പ്രതികരിച്ച വി.കെ ശ്രീകണ്ഠന്റെ നിലപാടിനോട് യോജിപ്പില്ലെന്നും പ്രതിഷേധമറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.