
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി(Shafi Parambil MP). ഇന്ന് രാവിലെ 10.30 ന് മാധ്യമങ്ങളെ കാണുമെന്നാണ് ഷാഫി പറമ്പിൽ എം.പി അറിയിച്ചിരിക്കുന്നത്.
താൻ മുൻപ് നിശ്ചയിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കാൻ പോയിരിക്കുകയിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ വടകരയിൽ വച്ച് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.