തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് മേൽ എം എൽ എ സ്ഥാനം രാജി വയ്ക്കാൻ സമ്മർദ്ദം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. (Allegations against Rahul Mamkootathil)
എന്നാൽ, രാജി വേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. രാജി വയ്ക്കണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിൻറേത്. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമോയെന്നാണ് നേതാക്കളുടെ ആശങ്ക.
രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തന്നെ തുടരുകയാണ്. തൽക്കാലം പാലക്കാട്ടെ വീട്ടിലേക്ക് പോകില്ല. ഇന്നലെ രാത്രിയിൽ അദ്ദേഹം പാലക്കാട്ടെ നേതാക്കളുമായി അടൂരിലെ വീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്നലെ വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും അവസാന നിമിഷത്തിൽ റദ്ദാക്കി.