
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിൽ രൂക്ഷമായ പോര്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ അബിൻ വർക്കി ആണെന്നാണ് ഒരു പക്ഷം പറഞ്ഞത്.(Allegations against Rahul Mamkootathil)
ഇതോടെ തർക്കം കടുത്തു. പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പമാരെ ഒപ്പം നിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ല എന്ന് നേതാക്കൾ പറഞ്ഞു. തർക്കം മൂത്തതോടെ വാട്സാപ്പ് ഗ്രൂപ് അഡ്മിൻ ഒൺലി ആക്കി.