പത്തനംതിട്ട : യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പുറത്തേക്കിറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ്. പൊതുപരിപാടികൾ എല്ലാം റദ്ദാക്കിയെന്നാണ് വിവരം. (Allegations against Rahul Mamkootathil)
രാഹുൽ പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലെ വീട്ടിലാണ് ഉള്ളത്. ഇന്നലെയാണ് അദ്ദേഹം കുടുംബവുമായി ഇവിടെയെത്തിയത്.
നാടാകെ പ്രതിഷേധം ഉയർന്നതോടെ ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വീടിന് പുറത്ത് പോലീസ് സുരക്ഷയും ഉണ്ട്.