പാലക്കാട് : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ആരോപണമുന്നയിച്ച സ്ത്രീകൾക്കെതിരെ വിമർശനവുമായി വി കെ ശ്രീകണ്ഠൻ എം പി രംഗത്തെത്തി. (Allegations against Rahul Mamkootathil)
അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നല്ലോയെന്നാണ് അദ്ദേഹം ചോദിച്ചത്. യുവതിയുടെ വെളിപ്പടുത്തലിൽ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുലിനെ പിന്തുണച്ചാണ് അദ്ദേഹം സംസാരിച്ചത്. ശബ്ദസന്ദേശം രാഹുലിൻറേതാണ് എന്ന് എങ്ങനെ അറിയുമെന്നും അദ്ദേഹം ചോദിച്ചു.