പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി വി കെ ശ്രീകണ്ഠൻ എം പി. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രാഷ്ട്രീയ വേട്ടയാടലാണ് രാഹുലിനെതിരെ നടക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. (Allegations against Rahul Mamkootathil)
എല്ലാം പുകമറയാണെന്നും എം പി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. ആരോപണം വന്നപ്പോൾ തന്നെ ഒഴിയാൻ രാഹുലിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.