തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകി എ ഐ സി സി നേതൃത്വം. സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനം എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. (Allegations against Rahul Mamkootathil )
നേതാവിനെതിരെയുള്ള നടപടി അടക്കമുള്ള കാര്യങ്ങൾ ഉടൻ തന്നെയുണ്ടാകും. രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് വിവരം.
ഈ സ്ഥാനത്തേക്ക് വൈസ് പ്രസിഡന്‍റ് അബിൻ വര്‍ക്കിക്ക് പകരം ചുമതല നൽകിയേക്കും. ഇത് പാർട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയം ആണെന്നാണ് കെ സുധാകരൻ പറഞ്ഞത്.