തിരുവനന്തപുരം : ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ മൗനം വെടിയണമെന്ന് യൂത്ത് കോൺഗ്രസിൽ ആവശ്യം. ചർച്ച നടക്കുന്നത് സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ്. (Allegations against Rahul Mamkootathil)
സംഭവത്തിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് വനിതാ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ് വാട്സ്ആപ് ഗ്രൂപ്പിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതിനെ നിരവധി പേർ പിന്തുണച്ചിട്ടുണ്ട്.