പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സി പി ഐ. (Allegations against Rahul Mamkootathil)
അവർക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, പാർട്ടിയുടെ പേരിൽ ജയിച്ച പഞ്ചായത്ത് അംഗമാണെന്നും അവർ കൂട്ടിച്ചേർത്തു. സി പി ഐക്ക് അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉത്തരവാദിത്തമില്ലെന്നും മുണ്ടപ്പള്ളി തോമസ് അറിയിച്ചു.