തിരുവനന്തപുരം : പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരെ ഉയർന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞ് രംഗത്തെത്തി. ഇക്കാര്യം അദ്ദേഹം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. (Allegations against Rahul Mamkootathil )
അതേസമയം, ആരോപണങ്ങൾ രാഹുൽ തന്നെ പൊതുമധ്യത്തിൽ വിശദീകരിക്കട്ടെയെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. നിലവിൽ പാർട്ടി അന്വേഷണം നടത്തില്ല എന്നാണ് വിവരം.
കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അദ്ദേഹം എം എൽ എയായി തുടരും.