തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റാൻ തീരുമാനം. ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കടുത്ത അതൃപ്തിയിലാണ് എന്നാണ് വിവരം. (Allegations against Rahul Mamkootathil )
പദവിയിൽ നിന്ന് രാജി വയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചുവെന്നാണ് സൂചന. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനത്ത് തുടരും.
അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് കൂടുതൽ സാധ്യത. സംഭവത്തിൽ രാഹുൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അദ്ദേഹം കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.