
തിരുവനന്തപുരം : വീണ്ടും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി താരാ ടോജോ അലക്സ് രംഗത്തെത്തി. എത്ര അലക്കി വെളുപ്പിച്ചാലും കഥകൾ പാടിപ്പുകഴ്ത്തിയാലും രാവണൻ സ്ത്രീലമ്പടനാണെന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം എന്നാണ് അവർ പറഞ്ഞത്. സമൂഹ മാധ്യമത്തിലൂടെയാണ് അവരുടെ പ്രതികരണം. (Allegations against Rahul Mamkootathi)
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം പറഞ്ഞ്, അതിൽ വീണവരുടെ മേൽ കടന്നുകയറ്റം നടത്തിയ ആൾക്കെതിരെ പരസ്യമായി നിലപാടെടുത്ത്, അത് കൃത്യമായി നേതൃത്വത്തെ അറിയിച്ച്, ഇന്നും അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നതിൽ അഭിമാനം മാത്രമേയുള്ളുവെന്ന് അവർ കൂട്ടിച്ചേർത്തു.