മലപ്പുറം : മുൻ മന്ത്രി കെ ടി ജലീലിനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂരിൻറേതാണ് ആരോപണം. (Allegations against KT Jaleel MLA )
മന്ത്രിയായിരിക്കെ ജലീൽ ഭാര്യക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനായി ഇടപെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ചട്ടങ്ങൾ ലംഘിച്ചു കൊണ്ടാണ് സ്ഥാനക്കയറ്റം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ ടി ജലീൽ സ്വന്തം രാഷ്ട്രീയ സംശുദ്ധി തെളിയിക്കാൻ മത ഗ്രന്ഥത്തെ ഇടയ്ക്കിടെ ഉപയോഗിക്കുകയാണ് എന്നും, പറയുന്നത് ജനങ്ങൾ വിശ്വസിക്കാത്തത് കൊണ്ടല്ലേ ആയിരം തവണ സത്യം ചെയ്യേണ്ടി വരുന്നത് എന്നും അദ്ദേഹം ചോദിച്ചു.