
തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി(Rahul Mamkootathil). രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ വെള്ളച്ചാട്ടം പോലെ വരികയാണെന്നും രാഹുൽ പരുപാടിയിൽ പങ്കെടുക്കുന്നത് വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ പരുപാടിയിൽ വരാനും പങ്കെടുക്കാനുമുള്ള അവകാശം രാഹുലിന് ഉണ്ടെന്നും വരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് രാഹുൽ ആണെന്നും പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.