രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം: "രാഹുൽ രാജിവച്ചത് സ്വമേധയാ, രാജിക്ക് പിന്നിൽ ധാർമികത"; രാഹുലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ | Shafi Parambil MP

രാഹുൽ യൂത്ത് കോൺഗ്രസ് സ്ഥാനം രാജിവച്ചത് ധാർമികത ഉയർത്തിപിടിച്ചാണെന്നും രാഹുലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ പറഞ്ഞു.
Shafi Parambil MP
Published on

വടകര: രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി(Shafi Parambil MP). രാഹുൽ മാങ്കൂട്ടത്തിൽ, പരാതിയും എഫ്.ഐ.ആറും ഇല്ലാതെ സ്വമേധയാ ആണ് രാജി സമർപ്പിച്ചത്. രാഹുൽ യൂത്ത് കോൺഗ്രസ് സ്ഥാനം രാജിവച്ചത് ധാർമികത ഉയർത്തിപിടിച്ചാണെന്നും രാഹുലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ പറഞ്ഞു.

ഉയർന്നു വരുന്ന ആരോപണങ്ങൾ കോൺഗ്രസിനെ നിർവീര്യമാക്കാനാണെന്നും ആരോപണ വിധേയരെ സംരക്ഷിക്കുന്ന പാർട്ടികൾക്ക് ഇക്കാര്യത്തിൽ ധാർമ്മികത പഠിപ്പിക്കാനുള്ള അവകാശമില്ലെന്നും ഷാഫി പറമ്പിൽ ആഞ്ഞടിച്ചു. മാത്രമല്ല; ഹണി ഭാസ്കർ രാഹുലിന് എതിരായി പരാതി നൽകിയിട്ടില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com