
അമ്മ അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്യുന്നു. എല്ലാം നല്ലതായിട്ടാണ് തോന്നുന്നത്. ഗംഭീര സംഘടനയാണ് അമ്മ. നിരവധി പേര്‍ക്ക് സഹായം നൽകുന്നുണ്ട്. വിലക്കിയവരെയും പുറത്തുപോയവരെയും തിരിച്ച് കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു വ്യക്തമാക്കി.
സംഘടന നേതൃത്വത്തിലേക്ക് വനിതകള്‍ എത്തട്ടെ . സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നു. ഇന്ന് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശുഭപ്രതീക്ഷയയോടെ പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നു.