''ബസർ ടു ബസറിനിടയിൽ വീട്ടിലെ പാത്രങ്ങളെല്ലാം കഴുകണം''; നെവിന് ഏഴിന്റെ പണികൊടുത്ത് ബിഗ് ബോസ് | Bigg Boss
നെവിന് ഏഴിന്റെ പണികൊടുത്ത് ബിഗ് ബോസ്. ബസർ ടു ബസർ സമയത്തിനുള്ളിൽ വീട്ടിലെ പാത്രങ്ങളെല്ലാം നിവിൻ ഒറ്റക്ക് കഴുകണമെന്നതാണ് ടാസ്ക്. പത്രം കഴുകുന്നതിനിടയിൽ കിച്ചൺ ടീം വെള്ളം പിടിയ്ക്കാൻ വരുമ്പോഴും മറ്റും നെവിൻ അവരോട് ദേഷ്യപ്പെടുന്നു. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടു.
ബസർ ടു ബസറിനിടയിൽ നെവിൻ ഒറ്റക്ക് ഇന്നത്തെ വെസൽ ഡ്യൂട്ടി ചെയ്യണമെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. ഇതോടെ നെവിൻ പാത്രങ്ങൾ കഴുകാൻ ആരംഭിച്ചു. ഇതിനിടെ, എത്ര പാത്രങ്ങൾ തന്നാലും താൻ കഴുകുമെന്ന് നെവിൻ പറയുന്നുണ്ട്. കിച്ചൺ ടീമിൽപെട്ട ലക്ഷ്മി ആ സമയം പാത്രം കഴുകാൻ വരുന്നു. ലക്ഷ്മിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട് നെവിൻ പാത്രം കഴുകൽ തുടരുന്നു. ഇതിനിടെ ലക്ഷ്മി ചായവെക്കാൻ വെള്ളമെടുക്കാൻ വരുന്നു. ഈ സമയം നിവിൻ, "എന്താ ലക്ഷ്‌മി ഇത്? എന്റടുത്ത് ഇതുവരെയില്ലാത്ത ഒരു ഒട്ടിപ്പറ്റി നിൽക്കൽ? മാറി നിൽക്ക് കഴുകട്ടെ ഞാൻ" എന്ന് ആവശ്യപ്പെടുന്നു. പിന്നാലെ ബിന്നി വന്ന് കഴിച്ചിട്ട് പാത്രം തരാമെന്ന് പറയുന്നു.
ബിഗ് ബോസ് ഹൗസിൽ ഇനി 11 മത്സരാർത്ഥികളാണ് ഉള്ളത്. ഇവരിൽ പേരിൽ എട്ട് പേരും ഇത്തവണത്തെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. ആര്യൻ, നൂറ എന്നിവർക്കൊപ്പം ഈ ആഴ്ചയിലെ ഹൗസ് ക്യാപ്റ്റനായ ആദിലയും നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു. ഈ ആഴ്ച രണ്ട് പേരാവും പുറത്താവുക. നെവിനും ബിന്നിയും ഈ ആഴ്ച ഹൗസിൽ നിന്ന് പുറത്താകുമെന്നാണ് അഭ്യൂഹം.