Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaജീവിതം നൽകി ആലിൻ മടങ്ങുന്നു; ഗ്രീൻ കോറിഡോറിലൂടെ ആംബുലൻസ് തിരുവനന്തപുരത്തേക്ക്, വഴിയൊരുക്കാം...

ജീവിതം നൽകി ആലിൻ മടങ്ങുന്നു; ഗ്രീൻ കോറിഡോറിലൂടെ ആംബുലൻസ് തിരുവനന്തപുരത്തേക്ക്, വഴിയൊരുക്കാം | Alin Sherin Organ Donation

🎙️ Latest Podcast

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു (Alin Sherin Organ Donation,). KL 07 DF 3177 എന്ന നമ്പറിലുള്ള ആംബുലൻസ് അമൃത ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. ഇടപ്പള്ളി, വൈറ്റില, കോട്ടയം, കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തുന്ന ആംബുലൻസിന് സുഗമമായ യാത്രയൊരുക്കാൻ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അവയവദാനം: ഒരു ചരിത്ര ദൗത്യം

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാം – ഷെറിൻ ദമ്പതികളുടെ മകൾ ആലിൻ ഷെറിനാണ് ഈ മാതൃക കാട്ടിയത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കരൾ നൽകുന്നത്. മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണ് ഇത്.രണ്ട് വൃക്കകൾ എസ്.എ.ടി ആശുപത്രിയിലെ പത്ത് വയസ്സുള്ള കുട്ടിക്കും, ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും, നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകുക.

ഫെബ്രുവരി 5-ന് കോട്ടയം-തിരുവല്ല എം.സി റോഡിലുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. ഫെബ്രുവരി 13-ന് അമൃത ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ആലിന്റെ കുടുംബത്തിന്റെ തീവ്രമായ വേദനയ്ക്കിടയിലും അവർ എടുത്ത അവയവദാനമെന്ന മഹത്തായ തീരുമാനത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

യാത്രാ പാത (Route Map):

കൊച്ചി (അമൃത) ➔ കുന്നുപുറം ➔ വൈറ്റില ➔ തൃപ്പൂണിത്തുറ ➔ ഏറ്റുമാനൂർ ➔ കോട്ടയം ➔ അടൂർ ➔ കൊട്ടാരക്കര ➔ കിളിമാനൂർ ➔ തിരുവനന്തപുരം.

കെ-സോട്ടോയുടെ (K-SOTTO) നേതൃത്വത്തിലാണ് അവയവദാന ഏകോപനം നടക്കുന്നത്. തൃശൂർ മാള സ്വദേശി ജനീഷും തിരുവനന്തപുരം സ്വദേശി ശരത്തുമാണ് ആംബുലൻസ് നിയന്ത്രിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.