ആലപ്പുഴ : വിവാദമായ ഐഷ കേസിൽ വഴിത്തിരിവ്. ജൈനമ്മ കൊലക്കേസ്, ബിന്ദു പത്മനാഭൻ കൊലക്കേസ് എന്നിവയിൽ പ്രതിയായ സെബാസ്റ്റ്യൻ ഐഷയെയും കൊലപ്പെടുത്തിയെന്ന് മൊഴി നൽകി. (Alappuzha women murder case)
ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങും. മൂന്ന് കൊലപാതക കേസുകളിൽ ഇയാൾ പ്രതിയായി. ചേർത്തല പോലീസ് ഐഷ കേസിൽ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സാഹചര്യ തെളിവുകളുടെ കൂടി അടിസ്ഥാനത്തലാണ് ഇത്. നിലവിൽ ഇയാൾ റിമാൻഡിലാണ്. സെബാസ്റ്റ്യൻ ജൈനമ്മ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് വർഷങ്ങളായി മറഞ്ഞു കിടന്ന ഓരോ കേസും ഇരുട്ട് നീങ്ങി വെളിച്ചത്തേക്ക് വന്നത്.