ആലപ്പുഴ : ജെയ്‌നമ്മ തിരോധാനക്കേസിൽ പ്രതി സെബാസ്റ്റ്യനെതിരായി ക്രൈം ബ്രാഞ്ചിന് ശക്തമായ തെളിവുകൾ ലഭിച്ചതായി വിവരം. ഇയാളെ ഇവർ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. (Alappuzha women missing case )
നേരത്തെ, വീട്ടുവളപ്പിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ഡി എൻ എ ഫലം കൂടി വന്നതിന് ശേഷം മാത്രമേ കസ്റ്റഡി അപേക്ഷ നൽകുന്നുള്ളൂവെന്നായിരുന്നു തീരുമാനം. എന്നാൽ, തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അത് വരെ കാത്തിരിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്. സെബാസ്റ്റ്യനെ 120 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇയാൾ ഒന്നും വിട്ട് പറഞ്ഞിരുന്നില്ല.