ആലപ്പുഴ : ചെന്നിത്തലയിലെ നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യ ആണെന്ന് പോലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. (Alappuzha student death case)
കുട്ടിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തുന്നത്. നേഹയുടെ മുറിയിൽ നിന്ന് പൊലീസിന് ലഭിച്ച ഡയറിയിൽ ഉള്ള കുറിപ്പിൽ കൂട്ടുകാർക്കുള്ള ഉപദേശങ്ങൾ ഉണ്ടായിരുന്നു.
ഇതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുമെന്നും വിഷമിക്കരുതെന്നും ഡിപ്രഷനിലേക്ക് പോകരുതെന്നും പറയുന്നു. കുരിശ് ചിഹ്നം വരച്ച് ഡെത്ത് എന്ന എഴുതിയതും, ചിലയിടങ്ങളിൽ എലോൺ എന്ന് അടയാളപ്പെടുത്തിയതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നേഹയുടെ സുഹൃത്തുക്കളോട് സംസാരിക്കാനുള്ള നീക്കത്തിലാണ് പോലീസ്.