ആലപ്പുഴ : ചെന്നിത്തലയിൽ നവോദയ സ്‌കൂളിലെ ദേശീയ ബാസ്‌ക്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യയിൽ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് റിപ്പോർട്ട് തേടി മന്ത്രി സജി ചെറിയാൻ.(Alappuzha Student death case)
മരിച്ചത് ആറാട്ടുപുഴയിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബാംഗമായ പെൺകുട്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. റാഗിംഗ് സംബന്ധിച്ച സൂചനകൾ ഒന്നും നിലവിൽ ലഭിച്ചിട്ടില്ല എന്നാണ് മന്ത്രിയുടെ പ്രതികരണം. അദ്ദേഹം സ്‌കൂൾ പ്രിൻസിപ്പലുമായി കൂടിക്കാഴ്ച്ച നടത്തി.
ചെന്നിത്തല നവോദയ സ്‌കൂളിലാണ് സംഭവം. എസ് നേഹയാണ് മരിച്ചത്. ഷിജു-അനില ദമ്പതികളുടെ മകളാണ്. മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്. ഇതുണ്ടായിരുന്നത് ഹോസ്റ്റലിൻ്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലാണ്. തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. സ്ഥലത്തെത്തിയ മാന്നാർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.