ആലപ്പുഴ : രണ്ടാനമ്മയും പിതാവും ചേർന്ന് ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് വല്യമ്മ. കുട്ടിക്ക് സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചിരുന്നു. (Alappuzha student attack case)
എന്നാൽ, വല്യമ്മയോടൊപ്പം നിന്നോളാമെന്ന് കുട്ടി അറിയിച്ചു. പിതാവിനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും കുട്ടി കൂട്ടിച്ചേർത്തു. വല്യമ്മ ഔദ്യോഗിക പത്രം ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസം തന്നെ നൽകി കുട്ടിയെ വളർത്തുമെന്ന് അവർ ഉറപ്പ് നൽകിയെന്നാണ് സിഡബ്ല്യൂസി ചെയർപേഴ്സണായ സതീദേവി അറിയിച്ചത്.