ആലപ്പുഴ : രണ്ടാനമ്മയുടെയും പിതാവിൻ്റെയും ക്രൂരമായ ആക്രമണത്തിന് ഇരയായ ആലപ്പുഴയിലെ നാലാം ക്ലാസുകാരിക്ക് നേർക്ക് വീണ്ടും പിതാവിൻ്റെ ആക്രമണം. ഇന്നലെ ഇയാൾ വീട്ടിൽ എത്തിയിരുന്നു. (Alappuzha student attack case)
തൊട്ടടുത്ത വീട്ടിൽ ആയിരുന്നു കുട്ടിയും പിതാവിൻ്റെ അമ്മയും ഉണ്ടായിരുന്നത്. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറും ഒളിവിൽ ആയിരുന്നു. കുട്ടി തൻ്റെ ദുരനുഭവങ്ങൾ നോട്ട്ബുക്കിൽ കുറിച്ചിരുന്നു. കേസെടുത്ത് രണ്ടു ദിവസം ആയിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. അതിനിടയിലാണ് ഈ ആക്രമണം.