ആലപ്പുഴ : ചേർത്തലയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾ ആശുപത്രിയിൽ. പട്ടണക്കാട് ഗവണ്മെൻറ് ഹയർസെക്കണ്ടറി സ്‌കൂളിലെ 32ഓളം വിദ്യാർത്ഥികളാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. (Alappuzha school students in hospital)
ക്ലാസിലെ ഡസ്കിൻ്റെ ദ്രവിച്ച ഭാഗത്ത് വിദ്യാർഥികൾ പെൻസിൽ കൊണ്ട് കുത്തി. അവിടെ നിന്നും ഇറങ്ങി വന്ന സൂക്ഷ്മ ജീവികൾ കടിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അലർജി ഉണ്ടായതെന്നാണ് വിവരം. ഇത് ഏഴാം ക്ലാസിലെ വിദ്യാർത്ഥികളാണ്.